സ്നേഹിച്ച് തുടങിയ അന്ന് തൊട്ട് കോളേജ് ഗേറ്റിന്റെ പടികടക്കുമ്പോ തൊട്ട് കണ്ണുകൾ പരതാൻ തുടങുമായിരുന്നു.2018ജനുവരി- ഫെബ്രുവരി.ആ 2 മാസങളായിരുന്നു ജീവിതത്തിലേറ്റവും മനോഹരം♥ എന്നോടൊരിഷ്ടവും ഇല്ലെന്നറിയാം.എന്നാലും, നീ ഒന്നുമിണ്ടാതെ നോക്കി കുറേ നേരം നിന്നിട്ടില്ലേ??? അപ്പോഴൊക്കെ എനിക്ക് സന്തോഷായിരുന്നു. അല്ലെങ്കിലും മുഖാമുഖം ഒന്നും മിണ്ടാറില്ല,മിണ്ടിയിട്ടില്ല... ഒരുപാട് തവണ ഒരു കാര്യവുമില്ലാണ്ട് മുഖാമുഖം നോക്കി നിന്നിരുന്ന ആ നിമിഷങളാ എനിക്കാകെയുള്ള ഓർമ്മകൾ.ആ 2 മാസങളായിരുന്നു ഏറ്റവും സന്തോഷമുള്ള ദിവസങൾ. ഓരോ തവണ കാണുമ്പോഴും മനസ്സിലെ സന്തോഷം എത്രയായിരുന്നൂന്നറിയോ?.അന്ന് ഞാനും കൂട്ടുകാരിയും കൂടി ലൈബ്രററിയിലേക്ക് പോകാനിറങുമ്പോ അവിടെ വന്ന് എന്തോ ചോദിക്കലും പെട്ടെന്ന് മുഖാമുഖം നോക്കിയതും ഒരൊറ്റ നിമിഷത്തിലല്ലേ. പിന്നെ ഒരു ദിവസം അവസാന പിരിയഡ് നേരത്ത് ആ ജനലിനരികിൽ പുറത്തോട്ട് നോക്കി ഞാനിരിക്കുമ്പോ പെട്ടെന്നല്ലേ നീ ആ വഴി വന്നത്,പെട്ടെന്ന് പേടിച്ചു ഞാൻ.അന്നും ഒന്നും മിണ്ടാതെ മുഖാമുഖം നോക്കി. പിന്നെ seminar de അന്ന് ഞാനിരുന്ന row യുടെ തൊട്ട് പിന്നിൽ വരെ റോസമ്മയായിരുന്നു ചായ കൊടുക്കണ കണ്ടത്. ഞാനിരുന്ന...
പോസ്റ്റുകള്‍
2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
സ്നേഹം എന്ന തപസ്സ്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സത്യത്തിൽ എന്താണ് സ്നേഹം.... ചിലർക്ക് മനസ്സിനോട്,കാഴ്ചയോട്,ചിലർക്ക് സ്പർശത്തോട് അങനെ സ്നേഹം ഓരോരുത്തർക്കും വ്യത്യസ്തായിരിക്കും. പ്രിയപ്പെട്ടവരെ കാണുന്നതോ, കാണുമ്പോ ആലിംഗനം ചെയ്യുന്നതോ, ചുംബിക്കുന്നതോ, മധുരമുള്ള വാക്കുകൾ പറയുന്നതോ അല്ല സ്നേഹം. ഉണരുമ്പോ തൊട്ട് ഉറങുന്ന വരെ എന്തൊക്കെ തിരക്കിലായാലും നമുക്ക് പ്രിയപ്പെട്ടവരുടെ മുഖം മനസ്സിൽ മിന്നിമായുന്നുവെങ്കിൽ... പേമാരിയും ഇടിമിന്നലും വരുമ്പോ അവരിപ്പോ എവിടെയായിരിക്കുമെന്നോർത്ത് നെഞ്ചിനകത്തൊരു ആധി പടരുന്നുവെങ്കിൽ.. ഉണ്ണാനിരിക്കുമ്പോ അവര് കഴിച്ചിട്ടുണ്ടാവോ എന്നോർക്കുന്നുവെങ്കിൽ.. പ്രാർത്ഥിക്കുമ്പോനമ്മുടെ ആവശ്യങളൊക്കെ മറന്ന് പ്രാർത്ഥനകൾ അവർക്ക് വേണ്ടിയാകുന്നുവെങ്കിൽ.. അവരുടെ ഇഷ്ടങളൊക്കെ നമ്മുടെയും ഇഷ്ടങളായി മാറുന്നുവെങ്കിൽ.. തർക്കങളിലും വാശികളിലും അവർക്കായി തോറ്റ് കൊടുക്കുന്നുവെങ്കിൽ.. അതാണ് സ്നേഹം.💝
പുരുഷ മേൽക്കോയ്മ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഞാനൊരു ഫെമിനിസ്റ്റല്ല. സ്ത്രീയേക്കാൾ പുരുഷനോടാണ് എന്നും സ്നേഹകൂടുതലും. പക്ഷേ ഇന്ന് മനസ്സിലാവുന്നു,വാസ്തവത്തിൽ ഇത് പുരുഷന്റെ മാത്രം ലോകമാണെന്ന്... പുരുഷന്റെ ഇഷ്ടങൾ,ആഗ്രഹങൾ, വാശികൾ,നയങൾ, സ്വാതന്ത്ര്യങൾ അതൊക്കെയല്ലേ എപ്പോഴും വിജയിക്കാറുള്ളൂ. അവന് അവളെ എന്തും പറയാം. വിമർശിക്കാം, കളിയാക്കാം, ആക്ഷേപിക്കാം. നേരെ മറിച്ച് ഒരു പെണ്ണ് വിമർശിക്കുകയോ, കളിയാക്കുകയോ ചെയ്താൽ അവളെ സമൂഹം അഹങ്കാരിയെന്ന് വിളിക്കും. നിനക്ക് നാവ് ചലിപ്പിക്കാനോ,ചോദ്യം ചെയ്യാനോ ഉള്ള അവകാശമില്ലെന്ന് പറയും. പുരുഷൻ അവന്റെ നിശിതമായ ധാർഷ്ട്യങളിലും, നിയമങളിലും, വിചാരങളിലും, വീണ്ടുവിചാരങളിലും, ഒന്നും തന്നെ അവളുടെ തോന്നലുകൾക്കും അഭിപ്രായങൾക്കും പലപ്പോഴും യാതൊരു പ്രാധാന്യവും നൽകാറില്ല. പുരുഷന് അപമാനങളെ താങാനോ, ക്ഷമയോടെ കാത്തിരിക്കാനോ, എളുപ്പത്തിൽ ക്ഷമിക്കാനോ, ഒരു കാര്യം ഒരുപരിധിയിൽ കവിഞ്ഞ് സ്നേഹത്തിൽ കേട്ടിരിക്കാനോ കഴിയില്ല. അത് പുരുഷന്റെ ജന്മവാസനയാണ്, അവനെ ദൈവം സൃഷ്ടിച്ചത് അങനെയാണ്. എന്നാൽ സ്ത്രീയ്ക്ക് ഇതെല്ലാം സാധിക്കും. തന്റെ മനസന്തോഷത്തിനും, ലക്ഷ്യങൾക്കും വേണ്ടി പലതും ഒഴിവാക്കുമ്പോൾ പുരുഷൻ മറ...
ആധുനിക ഫെമിനിസവും ഫെമിനിസ്റ്റുകളും
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇരുട്ട് മൂടിയാൽ പിന്നെ പെണ്ണിന് സ്വാതന്ത്ര്യത്തോടെ പുറത്തിറങാൻ തരമില്ലാത്ത, പിഞ്ചുകുഞ്ഞുങൾ പോലും ലൈംഗീക അതിക്രമങൾക്ക് ഇരയാകപ്പെടുന്ന, ഒരുപാട് സ്ത്രീകൾ നാല് ചുവരുകൾക്കുള്ളിൽ അടിമയപ്പോലെ ജീവിക്കേണ്ടി വരുന്ന, ചില (എല്ലാവരെയും ഉദ്ദേശിച്ചില്ല) പുരുഷന്മാരുടെ ആൺ അഹങ്കാരങൾക്ക് മുകളിൽ മനസ്സിന്റെയോ ആത്മാവിന്റെയോ വലിപ്പം കൊണ്ടല്ല,മറിച്ച് മാദകത്വം കൊണ്ട് തന്നെ ആധിപത്യം നേടേണ്ടിവരുമെന്ന് പറഞ്ഞാൽ നിഷേധിക്കാനാവാത്തൊരു സ്ഥിതിവിശേഷം നിലനിൽക്കുന്ന, ഇന്നത്തെ സമൂഹത്തിൽ കോടികണക്കിന് സ്ത്രീകൾക്കുവേണ്ടി ഫെമിനിസം പോലൊരു കൂട്ടായ്മ അനിവാര്യം തന്നെ പക്ഷേ, ചിന്തിക്കേണ്ടിയിരിക്കുന്നു..... എത്രയൊക്കെ അല്ലെന്ന് വാദിച്ചാലും പുരുഷന്മാരെ അടക്കി ഭരിക്കാനുള്ള ലൈസെൻസ് മാത്രമല്ലേ 'ഇന്നത്തെ ഫെമിനിസം'?? പുരുഷന്മാരുടെ നേരെ അപ്രധാനമായ ആരോപണങൾ ഉന്നയിച്ച് രസിക്കുകയല്ലേ? തുല്യതയെന്നും മറ്റുചിലർ സ്ത്രീപക്ഷമെന്നും വിശേഷിപ്പിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനം പെണ്ണിനെ അടിച്ചമർത്തലുകളിൽ നിന്ന് മോചിപ്പിക്കാനുള്ളതാണ് അല്ലാതെ,പുരുഷനെ അടിച്ചമർത്താനുള്ളതല്ല. ഇന്നത്തെ ഫെമിനിസ്റ്റുകളുടെ ചോദ്യശരങൾ പായുന്നത് ആവശ്യമായിട...
സ്നേഹത്തിന്റെ രാജകുമാരി 💞
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സ്നേഹത്തിന്റെ രാജകുമാരി 💞 ആമിയെ അറിയാൻ ശ്രമിച്ചാ പെൺകുട്ട്യോള് ചീത്തയാവൂത്രേ. ഒരു പെണ്ണ് പറയാൻ പാടില്ലാത്തതൊക്കെ വിളിച്ച് പറഞ്ഞവളാണത്രേ. ഞാൻ മനസ്സിലാക്കിയിടത്തോളം വെറുതെയാണ് ഈ ആരോപണങളൊക്കെ! ഒരു പെണ്ണിന് തുറന്ന് എഴുത്തും തുറന്ന് പറച്ചിലും ഇന്നും അസാധ്യമായ സമൂഹത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ സ്വന്തം ജീവിതം തുറന്നെഴുതാൻ ധൈര്യം കാണിച്ചവൾ. അറിയാൻ ശ്രമിച്ചപ്പോഴാണ് മനസ്സിലായത്,സ്നേഹം എന്തെന്ന് പഠിക്കണമെങ്കിൽ ആമിയിൽ നിന്ന് തന്നെയാകണമെന്ന്. ആമിയെ പ്രണയത്തിന്റെ രാജകുമാരി എന്നല്ല സ്നേഹത്തിന്റെ രാജകുമാരി എന്ന് വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. സഹായം അഭ്യർത്ഥിച്ചവർക്ക് അവൾ വളയൂരി കൊടുത്തിരുന്നു. പ്രകടിപ്പിക്കപ്പെടുന്ന സ്നേഹത്തിൽ മാത്രമേ അവൾ വിശ്വസിച്ചിരുന്നുള്ളൂ. സ്നേഹത്തെ ഇത്ര നൈസർഗികമായി, തീവ്രമായി അവതരിപ്പിച്ച മറ്റേത് എഴുത്തുകാരിയാണുള്ളത്. അപമാനിതയായ അവളുടെ സ്ത്രീത്വത്തിന്റെ അവസ്ഥകളായിരുന്നു സ്വന്തം രചനകൾക്ക് അടിസ്ഥാനം. അവളുടെ ജീവിതത്തിലെ കയ്പ്പ് നിറഞ്ഞ അനുഭവങളായിരുന്നു തൂലികതുമ്പിൽ നീർമാതളപൂവും,എന്റെ കഥയുമൊക്കെയായി വിടർന്നത്. അവൾക്ക് അതൊരു സ്വതന്...
വേദനകളിൽ നിന്ന് വേദാന്തങളിലേക്ക്...
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സങ്കടങളും വേദനകളും ഒരർത്ഥത്തിൽ,ഒരു ഭാഗ്യമാണ്. നമ്മൾ പോലുമറിയാതെ അവ നമ്മെ ശുദ്ധീകരിക്കുന്നുണ്ട്. ദേഷ്യം,വെറുപ്പ്,വൈരാഗ്യം, അസൂയ,അഹങ്കാരം അങനെ ദുഷിച്ചവയൊക്കെ ഇല്ലാതാക്കാൻ വേദന നിറഞ്ഞ നിമിഷങൾക്കാണ് സാധിക്കുക. സ്വയം വേദനിക്കുമ്പോഴാണ് ക്ഷമിക്കാനും, സഹിക്കാനുമൊക്കെ പഠിക്കുന്നത്. സ്നേഹത്തിന്റെയും നഷ്ടങളുടെയും വില മനസ്സിലാകുന്നതും. ചിലപ്പോ,വേനയുടെ ആഴം അറിഞ്ഞൊരാൾക്കായിരിക്കാം മറ്റുള്ളവരെക്കാളൊക്കെ ഒരാളുടെ വിഷമഘട്ടത്തെ അതേ അളവിൽ മനസ്സിലാക്കാനാവുക. അയാളെ പരിഹസിക്കാതിരിക്കാനാവുക. അതുകൊണ്ട്,വേദനകൾ നല്ലതാണ്.. നമ്മെ തന്നെ നല്ലതാക്കാൻ, മറ്റൊരാളെ മനസ്സിലാക്കാൻ............ ❤ @Aswathy
പ്രണയ ധാരണകൾ💟
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
 സമൂഹം മുദ്രകുത്തുന്നു! പ്രണയം ചീത്തയാണെന്ന്, പാപമാണെന്ന്.പ്രണയിക്കുന്നവർ മോശക്കാരാണെന്നും... പ്രണയത്തെപറ്റി പറയാൻ ഞാൻ ആരുമല്ല. എങ്കിലും പറയട്ടേ *നഷ്ടമായാലും വർഷങൾ എത്ര കഴിഞ്ഞാലും ഓർത്തെടുക്കുന്ന നിമിഷം മിഴികളിൽ നനവും,ചുണ്ടിൽ പുഞ്ചിരിയും പടർത്തുന്ന ഒരേ ഒരു വികാരം* എന്നെനിക്ക് തോന്നുന്നു. ഓരോ,പ്രായത്തിലും പ്രണയത്തിന്റെ നിർവചനങളും സങ്കല്പ്പങളും വ്യത്യസ്തമാകാം. 15-)മത്തെ വയസ്സിലെ പ്രണയ സങ്കല്പമായിരിക്കില്ല ഒരിക്കലും 20-)മത്തെ വയസ്സിൽ. പക്ഷേ,പ്രായമേതായാലും "പ്രണയം" എന്ന വികാരത്തിലെന്താണ് പാപത്വം?? പ്രണയത്തിന് പാപത്വം സംഭവിക്കുന്നത് രതി കലരുമ്പോൾ മാത്രമാണ്. പ്രണയവും,രതിയും രണ്ടാണ്. പ്രണയിക്കാൻ രതിയുടെ ആവശ്യമില്ല... ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത രണ്ട് പേർക്ക് പ്രണയിക്കാം,എത്ര അകലെയാണെങ്കിലും. *പരസ്പരം കാണുന്നതോ,മണിക്കൂറുകളോളം നീളുന്ന ഫോൺ കോളുകളോ,ഐസ്ക്രീം പാർലറുകളിലും ഉദ്യാനങളിലും തൊട്ടുരുമ്മി ഇരിക്കുന്നതോ അല്ല പ്രണയം* മറിച്ച്! ഏതൊക്കെ പാതകളിലൂടെ സഞ്ചരിക്കുമ്പോഴും പൊള്ളുന്ന കനലായി,സുഖമുള്ള വേദനയായി കൂടെയുണ്ടാകുന്ന നിർവൃതിയാണ്. മരണത്തിനപ്പുറമെങ്കിലും ഒന...
യു.സി ലേക്ക് 💖
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
യു.സി യിലേക്ക് ഒരു യാത്ര 💖❤💖  ഞാൻ വരും വർഷങൾക്ക് ശേഷം,നിന്നെ കാണാൻ...... ഒരു മഴക്കാലത്ത് ! ചാപ്പലിലെ പ്രാവുകൾ ചേക്കേറുന്നൊരു സന്ധ്യാനേരത്ത്.. കാറ്റ് പൊഴിച്ചിട്ട ഇലകൾക്കിടയിലൂടെ നിന്റെ മണ്ണിൽ വീണ്ടും എന്റെ പാദങൾ പതിയും. ചിന്നി ചിതറുന്നൊരു ചാറ്റൽ മഴയുണ്ടാകും കൂട്ടിന്.. എപ്പോഴൊക്കെയോ പുഞ്ചിരി കൊണ്ടും, കണ്ണീരുകൊണ്ടും നിറഞ്ഞ ആ വഴികളിലൂടെ ഞാൻ നടക്കും. ഓർമ്മിയ്ക്കാൻ ഒരുപാടൊന്നുമില്ലെങ്കിലും മറക്കാതിരിക്കാൻ എന്തൊക്കെയോ ഉള്ള മലയാളം ഡിപാർട്ട്മെന്റിലെ ക്ലാസ്സ് മുറിയിലിരുന്ന് കണ്ടുമറന്ന മുഖങളൊക്കെ ഒന്നോർത്തെടുക്കും. പിന്നെ,നേരെ സിസിയിലേക്ക്...... എപ്പോഴൊക്കെയോ വന്നിരുന്ന് കൂട്ടുകാരികളോട് കിന്നാരം പറഞ്ഞ നിമിഷങൾ മനസ്സിൽ നിറയും. കൂടെ ആരുമില്ലെങ്കിലും അവിടെ നിൽക്കുമ്പോൾ എല്ലാവരും കൂടെയുണ്ടെന്ന് തോന്നും.. ആ വഴി വരുന്ന തെക്കൻ കാറ്റിന് ഒരു മാദകഗന്ധമുണ്ട്. തിളയ്ക്കുന്ന എണ്ണയിൽ വറുത്ത് കോരുന്ന പലഹാരങളുടെ വശ്യമായ ഗന്ധം. നമ്മുടെ ക്യാന്റീനിൽ നിന്ന്.. കണ്ണുകൾ മെല്ലെ അടച്ച് ആ ഗന്ധം ഉള്ളിലേക്ക് ആവാഹിക്കുമ്പോൾ, വയറ്റിലൊരു കുഞ്ഞ് വിശപ്പ് തലപൊക്കും.. പിന്നെ രക്ഷയില്ല,നേരെ ക്യാന്...
പിറന്നാൾ സമ്മാനം💕💕
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
2015 ഒക്ടോബർ,6. എന്നത്തേയും പോലെ രാവിലെ കോളേജിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. വൈകി എണീറ്റത് കൊണ്ട് വെപ്രാളം പിടിച്ചൊരു കുളിയും പാസാക്കി ഭക്ഷണം കഴിക്കുന്നതിനിടയ്ക്കാണ് മൊബൈലിൽ ഒരു കോൾ വന്നത്. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് അമ്മയുടെ കൈയ്യിൽ കൊടുത്തു. അമ്മ സംസാരിച്ചപ്പോ കൂട്ടുകാരിയാണെന്ന് പറഞ്ഞത്രേ.. നിന്റെ കൂട്ടുകാരിയാണെന്നാ പറയുന്നത് എന്ന് പറഞ്ഞ് അമ്മ മൊബൈൽ എന്റെ കൈകളിലേക്ക് തന്നെ തന്നു.. മൊബൈൽ ചെവിയോടടുപ്പിച്ച് ഞാൻ ചോദിച്ചു...ആരാ?? എനിക്ക് മനസ്സിലായില്ലല്ലോ.. ഞാൻ ചോദിച്ചതിനുള്ള ഉത്തരമായിരുന്നില്ല മറുപടി കിട്ടിയത്. മറിച്ച്, "ഹാപ്പി ബർത്ത്ഡേ അശ്വതിക്കുട്ടീ" അതായിരുന്നു മറുപടി. ഇത് ആരാണെന്നറിയാതെ ഞാനാകെ ആശയകുഴപ്പത്തിലായി.. പാലിയം സ്കൂളിൽ കൂടെ പഠിച്ച കൂട്ടുകാരിയാണ് ശബ്ദം കേട്ടിട്ട് മനസ്സിലായില്ലേ? നീ തന്നെ കണ്ടുപിടിക്ക്, അവളെന്നോട് പറഞ്ഞു... ആരാണെന്ന് മനസ്സിലാവാത്തതുകൊണ്ട് ഞാൻ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നവരുടെയെല്ലാം പേര് പറഞ്ഞു. പക്ഷേ,അവരാരും ആയിരുന്നില്ല... ഒടുവിൽ ചെറിയൊരു ചമ്മലോടെ, കുറ്റബോധത്തോടെ ഞാൻ തോൽവി സമ്മ...
ഏട്ടൻ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇനിയൊരു ജന്മമുണ്ടെങ്കിൽ, ആ ജന്മത്തിലേക്കായി എനിക്കൊരു വരം വേണം... ഒരു ഏട്ടന്റെ അനിയത്തിയായി ജനിക്കാനുള്ള വരം ! കടലോളം സ്നേഹം ഉള്ളിലൊളിപ്പിച്ച്, അച്ഛനെപ്പോലെ എന്നെ ശാസിക്കുന്ന അമ്മയെപ്പോലെ ലാളിക്കുന്ന ഒരേട്ടന്റെ കുഞ്ഞനിയത്തിയാവണം. ആ കൈകളായിരിക്കണം ആദ്യമായി എന്നെ പിച്ചവെപ്പിച്ച് നടത്തിക്കേണ്ടത്.. ആ അധരങൾ കൊണ്ടായിരിക്കണം ആദ്യമായെന്റെ നെറ്റിത്തടത്തിൽ സ്നേഹ ചുംബനം നൽകേണ്ടത്.. ആ വിരലുകൾ കൊണ്ടാവണം ആദ്യമായെന്റെ മിഴികളിൽ കരിമഷി പടർത്തേണ്ടത്.. പ്രിയപ്പെട്ട കളിക്കൂട്ടുകാരനായി ഓരോ സായന്ദനങളും മനോഹരമാക്കണം.. ഒരുമിച്ചിരുന്ന് ഉണ്ണുമ്പോൾ, സ്നേഹം ചാലിച്ചൊരുരുള ചോറ് എൻ നാവിൻ തുമ്പിലേക്ക് പകർന്ന് നൽകണം.. തെറ്റ് ചെയ്യുമ്പോൾ, നേർവഴികാണിച്ച് തരുന്ന എന്റെ ഗുരുവാകണം.. താലികെട്ടി കൊണ്ടുവരുന്ന പെണ്ണിനോട് ഇവളന്റെ പൊന്നുമോളാണെന്ന് പറയണം.. ഒരുനാൾ, ഞാൻ സുമംഗലിയായി പടിയിറങുമ്പോ നെഞ്ചോട് ചേർത്ത് നിർത്തി ആനന്ദകണ്ണീർ പൊഴിക്കണം.. വർഷങളെത്ര കഴിഞ്ഞാലും,ആ നെഞ്ചിലൊരു കൊച്ചു കുഞ്ഞിന്റെ സ്ഥാനം നിലനിൽക്കണം.. ഒടുവിൽ,ഞാനാണ് ആദ്യം മരണത്തിന് കീഴടങുന്നതെങ്കിൽ അവസാനമായി എന്റെ നെറ്റിത്തടത്തിലൊന്ന് ചു...
പാഴ് കിനാവ്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ജീവിതം ചിലപ്പോഴൊക്കെ ഒരു പാഴ്ക്കിനാവാണ്.. ഒരുപക്ഷേ, ഏറ്റവുമധികം സ്നേഹിക്കാൻ അറിയുന്നവരായിരിക്കാം ജീവിതത്തിൽ ഒറ്റപ്പെട്ട് പോയിട്ടുണ്ടാവുക... കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ ഏറ്റവുമധികം ആഗ്രഹിച്ചവർക്കായിരിക്കാം ദാമ്പത്യം ലഭിക്കാതെ പോയിട്ടുണ്ടാവുക... കുഞ്ഞുങളെ കൊഞ്ചിക്കാൻ ഒരുപാട് കൊതിച്ചവർക്കായിരിക്കാം അമ്മയാകാൻ ഭാഗ്യമില്ലാതെ പോയിട്ടുണ്ടാവുക... @ Aswathy
സുന്ദര നയനങൾ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
"അവൾക്ക് ഗ്ലാമറില്ലെന്ന് ഞാൻ പറഞ്ഞെന്ന് തന്നെ നീ പറഞ്ഞേക്ക്" കൂട്ടുകാരിയോട് അവൻ പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോഴാണ് ഞാൻ ആലോചിച്ചത്, ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ കണ്ണുകളുള്ള ആ പുരുഷനെക്കുറിച്ച്.... ഔദ്യോഗികമായി ബഹുമതി കിട്ടിയ വ്യക്തിയല്ല. പക്ഷേ, എന്റെ കാഴ്ച്ചപ്പാടിൽ ഈ ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ കണ്ണുകളുള്ള പുരുഷൻ. "അലോക് ദീക്ഷിത്". അലോക് ദീക്ഷിത് എന്ന വ്യക്തിയ്ക്കും നമ്മളെല്ലാവരെയും പോലെ,രണ്ട് സാധാരണമായ കണ്ണുകളാണുള്ളത്... പിന്നെയങനെയാണ് അയാൾ ഏറ്റവും മനോഹരമായ കണ്ണുകളുള്ള പുരുഷനാകുന്നത് അല്ലേ?? കാരണമുണ്ട്, 32-കാരനായ ഗുഡ്ഡൂ എന്നയാളുടെ പ്രണയാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് 16-മത്തെ വയസ്സിൽ ദക്ഷിണ ഡൽഹിയിലെ തിരക്കേറിയ ഖാൻ മാർക്കറ്റിലെ ബസ്സ് സ്റ്റോപ്പിൽ വച്ച് ആസിഡ് ആക്രമണത്തിന് ഇരയായ "ലക്ഷ്മി സാ" എന്ന പെൺകുട്ടിയുടെ ജീവിതപങ്കാളിയാണ് അലോക് ദീക്ഷിത്. ആസിഡ് ആക്രമണത്തിനിടെ കൈകൾ കൊണ്ട് കണ്ണുകൾ പൊത്തിയതിനാൽ മുഖത്തെ കാഴ്ച്ച മാത്രം അവൾക്ക് നഷ്ടമായില്ല. പിന്നീട്, പത്രപ്രവർത്തക ഉപ്നീത സ്റ്റാപ്പ് ആസിഡ് അറ്റാക്ക് പ്രചരണങൾക്കായി ലക്ഷ്മീ സാ യുടെ ശ്രദ്ധ ക്ഷണ...
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
'ആത്മഹത്യ' ഭീരുക്കൾക്ക് ചേർന്ന പദമാണത്രേ, എന്നും എപ്പോഴും ആത്മഹത്യ ചെയ്യുന്നവരെ ഭീരുക്കളോട് ഉപമിച്ച് കേൾക്കാറുണ്ട്... അർജന്റീന തോറ്റതിന്റെ സങ്കടത്തിൽ ജീവനൊടുക്കിയ യുവാവിനെ ഭീരുവെന്നും വിഡ്ഢിയെന്നും മുദ്രകുത്തിയത് പോലെ... യഥാർത്ഥത്തിൽ അയാൾ ഭീരുവാണോ?? മരണം എന്നത് ഏതൊരു മനുഷ്യനെയും ഭയപ്പെടുത്തുന്ന സത്യമാണ്. അപ്പോൾ, സ്വയം ജീവനൊടുക്കാൻ തീരുമാനമെടുക്കുന്നത് അത്ര എളുപ്പമാണോ? അങനെയൊരു തീരുമാനമെടുക്കാൻ ധൈര്യം വേണ്ടേ... ജീവനൊടുക്കാൻ ഏത് മാർഗ്ഗം സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ധൈര്യം വേണ്ടേ? ജീവനിൽ നിന്ന് ആത്മാവ് വേർപെടുന്ന നിമിഷത്തിലൂടെ കടന്ന് പോകാൻ ധൈര്യം വേണ്ടേ... പ്രാണവേദന അനുഭവിക്കാൻ തയ്യാറെടുക്കുവാനും, അനുഭവിക്കാനും ധൈര്യം വേണ്ടേ... മരണത്തെ ഭയക്കുന്ന മനുഷ്യാ, അയാൾ ഭീരുവാണോ????? @ Aswathy
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
"പെൺകുട്ടികൾ എന്തിനാണിങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്? ഏറ്റവും നല്ല വസ്ത്രങൾ ഏറ്റവും ഭംഗിയായണിഞ്ഞ് ഏറ്റവും ഒരുങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങൾ ലൈംഗീക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവ്വമായി പ്രഖ്യാപിക്കുകയാണവർ" മലയാളത്തിലെ പ്രശസ്തമായ വാരികയിലെ👆 ഈ വരികൾ ഒരു സ്ത്രീയെന്ന നിലയിൽ എന്നെ അങേയറ്റം വേദനിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടാണെന്ന വിശേഷണം ലഭിച്ച നമ്മുടെ കേരളത്തിൽ സ്ത്രീയുടെ ഭക്തിയെ ലൈംഗീകതയോട്,കാമത്തോട് കൂട്ടിചേർത്തിണക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു..! കാലം ഇത്ര പുരോഗമിച്ചിട്ടും,ആർത്തവമെന്ന പദം പുരുഷന്റെ മുന്നിൽ ഉച്ഛരിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് സ്ത്രീകൾ. ആ സ്ത്രീ തനിക്ക് ആർത്തവമില്ലാത്ത സമയമാണ്,ഇപ്പോൾ ലൈംഗീക ബന്ധത്തിലേർപ്പെടാൻ തയ്യാറുമാണെന്ന് കാണിക്കാനാണ് ക്ഷേത്രത്തിൽ പോകുന്നത് എന്ന ചിന്തയോട് പുച്ഛം,പരമ പുച്ഛം. അവൾ കുളിച്ച് ശുദ്ധിയായി ക്ഷേത്രത്തിൽ പോകുന്നതാണോ നിങൾ കണ്ട തെറ്റ്? അവൾ നല്ല വസ്ത്രമണിയുന്നതാണോ നിങൾ കണ്ട തെറ്റ്? അവൾ മുടി ചീകിയൊതുക്കി കെട്ടിയിരിക്കുന്നതാണോ നിങൾ കണ്ട തെറ്റ്? എങ്കിൽ,അറിഞ്ഞോളൂ ക്ഷേത്രദർശന സമ...