പുരുഷ മേൽക്കോയ്മ
ഞാനൊരു ഫെമിനിസ്റ്റല്ല.
സ്ത്രീയേക്കാൾ പുരുഷനോടാണ് എന്നും സ്നേഹകൂടുതലും.
പക്ഷേ ഇന്ന് മനസ്സിലാവുന്നു,വാസ്തവത്തിൽ ഇത് പുരുഷന്റെ മാത്രം ലോകമാണെന്ന്...
പുരുഷന്റെ ഇഷ്ടങൾ,ആഗ്രഹങൾ, വാശികൾ,നയങൾ, സ്വാതന്ത്ര്യങൾ അതൊക്കെയല്ലേ എപ്പോഴും വിജയിക്കാറുള്ളൂ.
അവന് അവളെ എന്തും പറയാം. വിമർശിക്കാം, കളിയാക്കാം, ആക്ഷേപിക്കാം.
നേരെ മറിച്ച് ഒരു പെണ്ണ് വിമർശിക്കുകയോ, കളിയാക്കുകയോ ചെയ്താൽ അവളെ സമൂഹം അഹങ്കാരിയെന്ന് വിളിക്കും.
നിനക്ക് നാവ് ചലിപ്പിക്കാനോ,ചോദ്യം ചെയ്യാനോ ഉള്ള അവകാശമില്ലെന്ന് പറയും.
പുരുഷൻ അവന്റെ നിശിതമായ ധാർഷ്ട്യങളിലും, നിയമങളിലും, വിചാരങളിലും, വീണ്ടുവിചാരങളിലും, ഒന്നും തന്നെ അവളുടെ തോന്നലുകൾക്കും അഭിപ്രായങൾക്കും പലപ്പോഴും യാതൊരു പ്രാധാന്യവും നൽകാറില്ല.
പുരുഷന് അപമാനങളെ താങാനോ, ക്ഷമയോടെ കാത്തിരിക്കാനോ, എളുപ്പത്തിൽ ക്ഷമിക്കാനോ, ഒരു കാര്യം ഒരുപരിധിയിൽ കവിഞ്ഞ് സ്നേഹത്തിൽ കേട്ടിരിക്കാനോ കഴിയില്ല.
അത് പുരുഷന്റെ ജന്മവാസനയാണ്, അവനെ ദൈവം സൃഷ്ടിച്ചത് അങനെയാണ്.
എന്നാൽ സ്ത്രീയ്ക്ക് ഇതെല്ലാം സാധിക്കും.
തന്റെ മനസന്തോഷത്തിനും, ലക്ഷ്യങൾക്കും വേണ്ടി പലതും ഒഴിവാക്കുമ്പോൾ പുരുഷൻ മറന്നുപോകുന്നു, അവൾ നിനക്കുവേണ്ടി പലതും പല സന്തോഷങളും ത്യജിച്ചിട്ടുണ്ടെന്ന്.
ഓരോ വീടുകളിലും ഒരു കറി വെയ്ക്കുമ്പോ പോലും അച്ഛനെന്ന പുരുഷന്റെ ഇഷ്ടത്തിനാവും അമ്മയെന്ന സ്ത്രീയും പ്രാധാന്യം കൊടുത്തിട്ടുണ്ടാവുക, അച്ഛന്റെ ചിട്ടകൾക്കനുസരിച്ചാവും ജീവിച്ചിട്ടുണ്ടാവുക.
പലപ്പോഴും ഓരോ സ്ത്രീയും അഭിമാനം അടിയറവ് വെച്ച് തരുന്നതും ഭൂമിയോളം ക്ഷമിക്കുന്നതും മനസ്സിലാക്കാത്തതാണോ, അതോ കണ്ടില്ലെന്ന് നടിക്കുന്നതോ...
അവൾ സഹിക്കുകയും ക്ഷമിക്കുകയും ചെയ്താലും, മറിച്ച് ചോദ്യമുനകൾ ഉയർത്തിയാലും ഇവിടെ പുരുഷന്റെ ഇഷ്ടങൾക്കേ പ്രാധാന്യം ഉണ്ടാകൂന്നുള്ളൂ.
*ചില*(എല്ലാവരെയും അല്ല)പുരുഷന്മാരുടെ ആൺ അഹങ്കാരങൾക്ക് മുകളിൽ മനസ്സിന്റെയോ ആത്മാവിന്റെയോ വലിപ്പം കൊണ്ടല്ല, മറിച്ച് മാദകത്വം കൊണ്ട് തന്നെ ആധിപത്വം നേടിയെടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത് എന്നത് പരസ്യമായൊരു രഹസ്യമല്ലേ...
സമത്വം,തുല്യത എന്നൊക്കെ വാനോളം ഉറക്കെ പാടിയാലും പതിനായിരം വർഷങൾക്കപ്പുറവും ഈ ലോകത്ത് ഒരുമാറ്റവും ഉണ്ടാകാൻ പോകുന്നില്ല.
മാറ്റം ജനിക്കേണ്ടത് ഓരോ പുരുഷനിൽ നിന്ന് തന്നെയാണ്.
അവൾക്ക് സ്വാതന്ത്ര്യവും ബഹുമാനവും തുല്യതയും നൽകേണ്ടത് സമൂഹമല്ല.
അവളുടെ പുരുഷനാണ്.
അവളുടെ ചുറ്റുമുള്ള അച്ഛനും സഹോദരനും കൂട്ടുകാരനും കാമുകനും ഭർത്താവും ഒക്കെ അടങുന്ന ഓരോ പുരുഷനും.
നീ കൊടുക്കാത്ത ബഹുമാനവും സ്വാതന്ത്ര്യവും ഒരു സമൂഹവും അവൾക്ക് നൽകാൻ പോകുന്നില്ല.
വെല്ലപ്പോഴും ഓർക്കുക, സമൂഹത്തിന്റെ വാക്കുകളല്ല, മറിച്ച് നിന്റെ വാക്കുകളാണ് അവളെ വേദനിപ്പിക്കുക.
നിന്റെ ഇഷ്ടങളിലും വാശികളിലും മാത്രം ഊന്നൽ കൊടുത്ത് ജീവിക്കുമ്പോഴെല്ലാം നീ മറന്ന് പോകുന്നു, അവളും ഒരു മനുഷ്യജീവിയാണെന്ന്.
@Aswathy
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ