സ്നേഹം എന്ന തപസ്സ്
സത്യത്തിൽ എന്താണ് സ്നേഹം....
ചിലർക്ക് മനസ്സിനോട്,കാഴ്ചയോട്,ചിലർക്ക് സ്പർശത്തോട് അങനെ സ്നേഹം ഓരോരുത്തർക്കും വ്യത്യസ്തായിരിക്കും.
പ്രിയപ്പെട്ടവരെ കാണുന്നതോ, കാണുമ്പോ ആലിംഗനം ചെയ്യുന്നതോ, ചുംബിക്കുന്നതോ, മധുരമുള്ള വാക്കുകൾ പറയുന്നതോ അല്ല സ്നേഹം.
ഉണരുമ്പോ തൊട്ട് ഉറങുന്ന വരെ എന്തൊക്കെ തിരക്കിലായാലും നമുക്ക് പ്രിയപ്പെട്ടവരുടെ മുഖം മനസ്സിൽ മിന്നിമായുന്നുവെങ്കിൽ...
പേമാരിയും ഇടിമിന്നലും വരുമ്പോ അവരിപ്പോ എവിടെയായിരിക്കുമെന്നോർത്ത് നെഞ്ചിനകത്തൊരു ആധി പടരുന്നുവെങ്കിൽ..
ഉണ്ണാനിരിക്കുമ്പോ അവര് കഴിച്ചിട്ടുണ്ടാവോ എന്നോർക്കുന്നുവെങ്കിൽ..
പ്രാർത്ഥിക്കുമ്പോനമ്മുടെ ആവശ്യങളൊക്കെ മറന്ന് പ്രാർത്ഥനകൾ അവർക്ക് വേണ്ടിയാകുന്നുവെങ്കിൽ..
അവരുടെ ഇഷ്ടങളൊക്കെ നമ്മുടെയും ഇഷ്ടങളായി മാറുന്നുവെങ്കിൽ..
തർക്കങളിലും വാശികളിലും അവർക്കായി തോറ്റ് കൊടുക്കുന്നുവെങ്കിൽ..
അതാണ് സ്നേഹം.💝
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ