"പെൺകുട്ടികൾ എന്തിനാണിങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്? ഏറ്റവും നല്ല വസ്ത്രങൾ ഏറ്റവും ഭംഗിയായണിഞ്ഞ് ഏറ്റവും ഒരുങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങൾ ലൈംഗീക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവ്വമായി പ്രഖ്യാപിക്കുകയാണവർ"
മലയാളത്തിലെ പ്രശസ്തമായ വാരികയിലെ👆 ഈ വരികൾ ഒരു സ്ത്രീയെന്ന നിലയിൽ എന്നെ അങേയറ്റം വേദനിപ്പിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടാണെന്ന വിശേഷണം ലഭിച്ച നമ്മുടെ കേരളത്തിൽ സ്ത്രീയുടെ ഭക്തിയെ ലൈംഗീകതയോട്,കാമത്തോട് കൂട്ടിചേർത്തിണക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു..!
കാലം ഇത്ര പുരോഗമിച്ചിട്ടും,ആർത്തവമെന്ന പദം പുരുഷന്റെ മുന്നിൽ ഉച്ഛരിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് സ്ത്രീകൾ.
ആ സ്ത്രീ തനിക്ക് ആർത്തവമില്ലാത്ത സമയമാണ്,ഇപ്പോൾ ലൈംഗീക ബന്ധത്തിലേർപ്പെടാൻ തയ്യാറുമാണെന്ന് കാണിക്കാനാണ് ക്ഷേത്രത്തിൽ പോകുന്നത് എന്ന ചിന്തയോട് പുച്ഛം,പരമ പുച്ഛം.
അവൾ കുളിച്ച് ശുദ്ധിയായി ക്ഷേത്രത്തിൽ പോകുന്നതാണോ നിങൾ കണ്ട തെറ്റ്? അവൾ നല്ല വസ്ത്രമണിയുന്നതാണോ നിങൾ കണ്ട തെറ്റ്? അവൾ മുടി ചീകിയൊതുക്കി കെട്ടിയിരിക്കുന്നതാണോ നിങൾ കണ്ട തെറ്റ്?
എങ്കിൽ,അറിഞ്ഞോളൂ ക്ഷേത്രദർശന സമയത്ത് മനസ്സും ശരീരവും ശുദ്ധിയായിരിക്കണമെന്നത് ഒരു വിശ്വാസവും,നിബന്ധനയുമാണ്.
നല്ല വസ്ത്രം ധരിക്കണമെന്നുള്ളതും, മുടി അഴിച്ചിടരുതെന്നുള്ളതും വിശ്വാസമാണ്.
അവളെന്തിനാണ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് എന്നതാണ് നിങളുടെ ചോദ്യമെങ്കിൽ.. അറിയണം,നിങളുടെ അമ്മയും സഹോദരിയും ഭാര്യയും മകളും ഉൾപ്പെടുന്ന സ്ത്രീവർഗ്ഗത്തിന്റെ പ്രാർത്ഥനയുടെ ഫലം കൂടിയാണ് നിങളുടെ ഉയർച്ചയും,ആയുസ്സും.
പുരുഷന്മാൻ ക്ഷേത്രത്തിൽ കയറുമ്പോൾ,മേൽ വസ്ത്രം അഴിച്ച് മാറ്റണമെന്നൊരു നിബന്ധനയും,വിശ്വാസവും നിലവിലുണ്ടല്ലോ...
അത്,സ്ത്രീകളോട് തങൾ ലൈംഗീകബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന സൂചന നൽകുന്നതാണെന്ന് സ്ത്രീകൾക്കും വാദിക്കാം,മറക്കരുത്.
അത്തരം ചെറ്റത്തരങൾ ഒരു സ്ത്രീയും വാദിക്കാറില്ല...
മാന്യതയുള്ള ഒരു സ്ത്രീയും മേൽ വസ്ത്രമിടാത്ത പുരുഷ ശരീരങളെ നോക്കി നിൽക്കാറുമില്ല..
മതം ഏതുമാകട്ടെ,
സ്ത്രീയ്ക്ക് ഈശ്വരനോടും ആരാധനാലയങളോടും ഭക്തിയാണ്.എന്നും...
അവൾ ആരാധനാലയങളെ ലൈംഗീക കേന്ദ്രങളാക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല..
ഭക്തിയിൽ പോലും കപടതയും അശ്ശീലവും കലർത്തുന്ന ആധുനിക കേരളമേ നാണക്കേട് !
മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകൾ ചൂഴ്ന്ന് എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
@Aswathy

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ