ആധുനിക ഫെമിനിസവും ഫെമിനിസ്റ്റുകളും
ഇരുട്ട് മൂടിയാൽ പിന്നെ പെണ്ണിന് സ്വാതന്ത്ര്യത്തോടെ പുറത്തിറങാൻ തരമില്ലാത്ത, പിഞ്ചുകുഞ്ഞുങൾ പോലും ലൈംഗീക അതിക്രമങൾക്ക് ഇരയാകപ്പെടുന്ന, ഒരുപാട് സ്ത്രീകൾ നാല് ചുവരുകൾക്കുള്ളിൽ അടിമയപ്പോലെ ജീവിക്കേണ്ടി വരുന്ന, ചില (എല്ലാവരെയും ഉദ്ദേശിച്ചില്ല) പുരുഷന്മാരുടെ ആൺ അഹങ്കാരങൾക്ക് മുകളിൽ മനസ്സിന്റെയോ ആത്മാവിന്റെയോ വലിപ്പം കൊണ്ടല്ല,മറിച്ച് മാദകത്വം കൊണ്ട് തന്നെ ആധിപത്യം നേടേണ്ടിവരുമെന്ന് പറഞ്ഞാൽ നിഷേധിക്കാനാവാത്തൊരു സ്ഥിതിവിശേഷം നിലനിൽക്കുന്ന, ഇന്നത്തെ സമൂഹത്തിൽ കോടികണക്കിന് സ്ത്രീകൾക്കുവേണ്ടി ഫെമിനിസം പോലൊരു കൂട്ടായ്മ അനിവാര്യം തന്നെ
പക്ഷേ, ചിന്തിക്കേണ്ടിയിരിക്കുന്നു.....
എത്രയൊക്കെ അല്ലെന്ന് വാദിച്ചാലും പുരുഷന്മാരെ അടക്കി ഭരിക്കാനുള്ള ലൈസെൻസ് മാത്രമല്ലേ 'ഇന്നത്തെ ഫെമിനിസം'??
പുരുഷന്മാരുടെ നേരെ അപ്രധാനമായ ആരോപണങൾ ഉന്നയിച്ച് രസിക്കുകയല്ലേ?
തുല്യതയെന്നും മറ്റുചിലർ സ്ത്രീപക്ഷമെന്നും വിശേഷിപ്പിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനം പെണ്ണിനെ അടിച്ചമർത്തലുകളിൽ നിന്ന് മോചിപ്പിക്കാനുള്ളതാണ്
അല്ലാതെ,പുരുഷനെ അടിച്ചമർത്താനുള്ളതല്ല.
ഇന്നത്തെ ഫെമിനിസ്റ്റുകളുടെ ചോദ്യശരങൾ പായുന്നത് ആവശ്യമായിടത്തേക്കല്ല, അനാവശ്യമായിടത്തേക്കാണ്..
ഇവിടെ,ഭക്ഷണ സമയത്ത് പൊരിച്ചമീൻ തരാതിരുന്ന അമ്മയാണ് തന്നെ ഫെമിനിസ്റ്റാക്കിയതെന്ന് കേട്ടപ്പോ സ്വയമൊന്ന് ചിന്തിക്കുകയായിരുന്നു, അങനെയെങ്കിൽ ഞാനൊക്കെ എന്നേ ഫെമിനിസ്റ്റോ പുരുഷ വിദ്വേഷിയോ ഒക്കെ ആകേണ്ടതാണ്..
ആദ്യമായ് കിട്ടിയ സമ്മാനം വാങി തിരികെ വരാൻ വൈകിയതിന് നീയൊരു പെണ്ണാണെന്ന് പറഞ്ഞ് ശകാരം കേട്ടിട്ടുണ്ട്.
ഒരു പെണ്ണായി പിറന്നത് കൊണ്ടുമാത്രം ഇഷ്ടങളും ആഗ്രഹങളും നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടപ്പോ നിശ്ശബ്ദയായി ജീവിക്കേണ്ടി വന്നിട്ടുണ്ട്.
സമപ്രായക്കാരൊക്കെ ജീവിതം ആഘോഷിക്കുന്ന നേരത്ത് സിനിമകൾ കണ്ടും കഥകൾ വായിച്ചും വീടിനകത്ത് ഒതുങികൂടേണ്ടി വന്നിട്ടുണ്ട്.
21വർഷങൾ സ്കൂളും കോളേജും വിട്ടാൽ വീട്ടിലേക്കും, തിരിച്ചും മാത്രമായി നഷ്ടപ്പെട്ട് പോയിട്ടുണ്ട്.
പലരുടെയും മുന്നിൽ അപമാനിതയായിട്ടുണ്ട്.
അങേയറ്റം വേദന സഹിച്ചിട്ടുണ്ട്.
ഇന്നുവരെ വേദനിപ്പിച്ചതും കളിയാക്കിയതും നുണപറഞ്ഞതും പുച്ഛിച്ചതും സ്ത്രീയല്ല, പുരുഷനായിരുന്നു....
എന്നിട്ടും ഞാനെന്തുകൊണ്ട് ഫെമിനിസ്റ്റോ, പുരുഷ വിദ്വേഷിയോ ആയില്ല???
കാരണം,നമ്മുടെ ചുറ്റുമുള്ള ആളുകളുടെ സ്വഭാവം വച്ചോ, അനുഭവിച്ച സാഹചര്യങൾ വച്ചോ ഈ ലോകവും മുഴുവനും, ആളുകളും അങനെയാണെന്ന് ചിന്തിക്കേണ്ടതില്ല.
പൊരിച്ച മീനിന്റെ കഥയെ പുച്ഛിക്കുന്നില്ല, പക്ഷേ അതിന്ശേഷം പിറവികൊണ്ട ഫെമിനിസം കാണുമ്പോഴാണ് ദയനീയത തോന്നുന്നത്....
ആണിന് നേരെ അങ്കം കുറിച്ച് രസിക്കുന്നതിന് പകരം, ആൾക്കൂട്ടത്തിലേക്കിറങി ഒറ്റപ്പെട്ട് പോകുന്ന ഓരോ പെണ്ണിനും കൂട്ടുകാരിയാവുക. അവളുടെ അവകാശലംഘനങൾക്കെതിരെ പോരാടാൻ കൈകോർക്കുക അതൊക്കെയല്ലേ ഫെമിനിസ്റ്റുകൾ ചെയ്യേണ്ടത്....
ഒടുവിലായി, നടിയെന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് പറഞ്ഞ് ഫെമിനിസ്റ്റുകളുടെ രോക്ഷം കേൾക്കുമ്പോ പറയാതെ വയ്യ.... നടി എന്നതൊരു മോശം പ്രയോഗം ആണോ? അങനെയെങ്കിൽ, നടിക്കുക അഥവാ അഭിനയിക്കുക എന്നതൊരു മോശം പ്രവർത്തിയാണെന്നും കരുതേണ്ടി വരും.
നടനെന്ന സ്ഥാനം മാറ്റി നിർത്തിയാൽ തന്നെ ലെഫ്റ്റണൽ കേണൽ പദവിയുള്ളൊരു വ്യക്തിയെ 'അങേര്' എന്ന് സംബോധന ചെയ്തതിലും മാന്യതയുണ്ട് നടികൾ എന്ന വിശേഷണത്തിന്.
ഫെമിനിസം നല്ലതാണ്..
പക്ഷേ,ഇന്നത്തെ ഫെമിനിസ്റ്റുകൾ അത് ഉപയാഗിക്കുന്ന രീതിയാണ് മോശം.
ചുരുക്കി പറഞ്ഞാൽ, ഇന്ന് നിലവിലുള്ള ഫെമിനിസം കാണുമ്പോ പുച്ഛമൊന്നുമല്ല, അതിനുമപ്പുറം അന്തംവിട്ട് കേട്ട് നിൽക്കാനേ പറ്റുന്നുള്ളൂ...
@Aswathy
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ