സുന്ദര നയനങൾ
"അവൾക്ക് ഗ്ലാമറില്ലെന്ന് ഞാൻ പറഞ്ഞെന്ന് തന്നെ നീ പറഞ്ഞേക്ക്" കൂട്ടുകാരിയോട് അവൻ പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോഴാണ് ഞാൻ ആലോചിച്ചത്,
ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ കണ്ണുകളുള്ള ആ പുരുഷനെക്കുറിച്ച്....
ഔദ്യോഗികമായി ബഹുമതി കിട്ടിയ വ്യക്തിയല്ല. പക്ഷേ, എന്റെ കാഴ്ച്ചപ്പാടിൽ ഈ ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ കണ്ണുകളുള്ള പുരുഷൻ.
"അലോക് ദീക്ഷിത്".
അലോക് ദീക്ഷിത് എന്ന വ്യക്തിയ്ക്കും നമ്മളെല്ലാവരെയും പോലെ,രണ്ട് സാധാരണമായ കണ്ണുകളാണുള്ളത്...
പിന്നെയങനെയാണ് അയാൾ ഏറ്റവും മനോഹരമായ കണ്ണുകളുള്ള പുരുഷനാകുന്നത് അല്ലേ??
കാരണമുണ്ട്, 32-കാരനായ ഗുഡ്ഡൂ എന്നയാളുടെ പ്രണയാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് 16-മത്തെ വയസ്സിൽ ദക്ഷിണ ഡൽഹിയിലെ തിരക്കേറിയ ഖാൻ മാർക്കറ്റിലെ ബസ്സ് സ്റ്റോപ്പിൽ വച്ച് ആസിഡ് ആക്രമണത്തിന് ഇരയായ "ലക്ഷ്മി സാ" എന്ന പെൺകുട്ടിയുടെ ജീവിതപങ്കാളിയാണ് അലോക് ദീക്ഷിത്.
ആസിഡ് ആക്രമണത്തിനിടെ കൈകൾ കൊണ്ട് കണ്ണുകൾ പൊത്തിയതിനാൽ മുഖത്തെ കാഴ്ച്ച മാത്രം അവൾക്ക് നഷ്ടമായില്ല.
പിന്നീട്, പത്രപ്രവർത്തക ഉപ്നീത സ്റ്റാപ്പ് ആസിഡ് അറ്റാക്ക് പ്രചരണങൾക്കായി ലക്ഷ്മീ സാ യുടെ ശ്രദ്ധ ക്ഷണിച്ചു.
ഇതിനിടയിലാണ്, സാമൂഹിക പ്രവർത്തകനും പത്രപ്രവർത്തകനുമായ അലോക് ദീക്ഷിത് ലക്ഷ്മിയെ തേടിയെത്തിയെത്തുന്നതും ജീവിതപങ്കാളിയായി ലക്ഷ്മിയെ സ്വീകരിച്ചതും.
നമ്മളിൽ പലരും തൊലിയുടെ നിറം നോക്കി സുഹൃത്തുക്കളെപ്പോലും തിരഞ്ഞെടുക്കുമ്പോൾ, വികൃതമായ മുഖവുമായി ജീവിക്കേണ്ടി വന്നൊരു സ്ത്രീയെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനും, അവൾക്കായി സ്വന്തം ജീവിതം മാറ്റിവെയ്ക്കാനും തയ്യാറായ പുരുഷൻ.
യഥാർത്ഥത്തിൽ, അയാളല്ലേ ഈ ലോകത്തിൽ ഏറ്റവും മനോഹരമായ കണ്ണുകൾക്ക് ഉടമയായ പുരുഷൻ??
അതെ,എന്റെ കാഴ്ച്ചപ്പാടിൽ അത് അയാളാണ്! 'അലോക് ദീക്ഷിത്'
ലോകത്തിന് മുഴുവൻ മാതൃക ആയിരിക്കണ്ടേ വ്യക്തി..
@Aswathy

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ