വേദനകളിൽ നിന്ന് വേദാന്തങളിലേക്ക്...



സങ്കടങളും വേദനകളും ഒരർത്ഥത്തിൽ,ഒരു ഭാഗ്യമാണ്.

നമ്മൾ പോലുമറിയാതെ അവ നമ്മെ ശുദ്ധീകരിക്കുന്നുണ്ട്.

ദേഷ്യം,വെറുപ്പ്,വൈരാഗ്യം, അസൂയ,അഹങ്കാരം അങനെ ദുഷിച്ചവയൊക്കെ ഇല്ലാതാക്കാൻ വേദന നിറഞ്ഞ നിമിഷങൾക്കാണ് സാധിക്കുക.

സ്വയം വേദനിക്കുമ്പോഴാണ് ക്ഷമിക്കാനും, സഹിക്കാനുമൊക്കെ പഠിക്കുന്നത്.

സ്നേഹത്തിന്റെയും നഷ്ടങളുടെയും വില മനസ്സിലാകുന്നതും.

ചിലപ്പോ,വേനയുടെ ആഴം അറിഞ്ഞൊരാൾക്കായിരിക്കാം  മറ്റുള്ളവരെക്കാളൊക്കെ ഒരാളുടെ വിഷമഘട്ടത്തെ അതേ അളവിൽ മനസ്സിലാക്കാനാവുക.

അയാളെ പരിഹസിക്കാതിരിക്കാനാവുക.

അതുകൊണ്ട്,വേദനകൾ നല്ലതാണ്..

നമ്മെ തന്നെ നല്ലതാക്കാൻ, മറ്റൊരാളെ മനസ്സിലാക്കാൻ............ ❤

@Aswathy

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹത്തിന്റെ രാജകുമാരി 💞

പാഴ് കിനാവ്