പ്രണയ ധാരണകൾ💟




സമൂഹം മുദ്രകുത്തുന്നു!

പ്രണയം ചീത്തയാണെന്ന്, പാപമാണെന്ന്.പ്രണയിക്കുന്നവർ മോശക്കാരാണെന്നും...

പ്രണയത്തെപറ്റി പറയാൻ ഞാൻ ആരുമല്ല. എങ്കിലും പറയട്ടേ *നഷ്ടമായാലും വർഷങൾ എത്ര കഴിഞ്ഞാലും ഓർത്തെടുക്കുന്ന നിമിഷം മിഴികളിൽ നനവും,ചുണ്ടിൽ പുഞ്ചിരിയും പടർത്തുന്ന ഒരേ ഒരു വികാരം* എന്നെനിക്ക് തോന്നുന്നു.

ഓരോ,പ്രായത്തിലും പ്രണയത്തിന്റെ നിർവചനങളും സങ്കല്പ്പങളും വ്യത്യസ്തമാകാം.

15-)മത്തെ വയസ്സിലെ പ്രണയ സങ്കല്പമായിരിക്കില്ല ഒരിക്കലും 20-)മത്തെ വയസ്സിൽ.

പക്ഷേ,പ്രായമേതായാലും "പ്രണയം" എന്ന വികാരത്തിലെന്താണ് പാപത്വം??

പ്രണയത്തിന് പാപത്വം സംഭവിക്കുന്നത് രതി കലരുമ്പോൾ മാത്രമാണ്. പ്രണയവും,രതിയും രണ്ടാണ്. പ്രണയിക്കാൻ രതിയുടെ ആവശ്യമില്ല...

ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത രണ്ട് പേർക്ക് പ്രണയിക്കാം,എത്ര അകലെയാണെങ്കിലും. *പരസ്പരം കാണുന്നതോ,മണിക്കൂറുകളോളം നീളുന്ന ഫോൺ കോളുകളോ,ഐസ്ക്രീം പാർലറുകളിലും ഉദ്യാനങളിലും തൊട്ടുരുമ്മി ഇരിക്കുന്നതോ അല്ല പ്രണയം* മറിച്ച്! ഏതൊക്കെ പാതകളിലൂടെ സഞ്ചരിക്കുമ്പോഴും പൊള്ളുന്ന കനലായി,സുഖമുള്ള വേദനയായി കൂടെയുണ്ടാകുന്ന നിർവൃതിയാണ്. മരണത്തിനപ്പുറമെങ്കിലും ഒന്നുചേരുമെന്ന വിശ്വാസമാണ്. അതുകൊണ്ട് തന്നെ,കാമം കലരാത്തിടത്തോളം പ്രണയത്തിൽ പാപത്വം ഇല്ല.

പലപ്പോഴും പ്രണയത്തിൽ ഏറ്റവുമധികം ക്രൂശിക്കപ്പെടുക സ്ത്രീയാണ്. പ്രണയം മൂലം അവൾ പാപിയായി ചിത്രീകരിക്കപ്പെടുന്നു.

വാസ്തവത്തിൽ,'സ്ത്രീയുടെ സ്നേഹവും പ്രണയവും രതിയും അവളുടെ ഹൃദയത്തിൽ അർപ്പിതമാണ്'.

അവളുടെ മനസ്സ് ഉണർത്താത്ത പക്ഷം അവളെ തൊടാൻ മാത്രമേ സാധിക്കൂ,അവളിലെ അവളെ തൊടാനാവില്ല.

അത് തന്നെയാണ്,സ്ത്രീ-പുരുഷ പ്രണയങളെ തമ്മിൽ വ്യത്യസ്തമാക്കുന്നതും.

സ്ത്രീയുടെ പ്രണയം മനസ്സിനോടും,പുരുഷന്റെ പ്രണയം ശരീരത്തോടും അധിഷ്ഠിതമായിരിക്കും.

സുരക്ഷിതത്വം,സ്നേഹ-വാത്സല്യം,സന്തോഷം, സമാധാനം അതൊക്കെ തന്നെയാണ് സ്ത്രീ എന്നും അവനിൽ നിന്ന് പ്രതീക്ഷിക്കുക. അവളെപ്പോഴും രതിയ്ക്ക് ആവശ്യപട്ടികയിൽ അവസാന സ്ഥാനമേ കൊടുക്കുകയുള്ളൂ.

അവന്റെ പ്രശസ്തിയോ,മുഖശ്രീയോ അവൾക്ക് ആവശ്യമുണ്ടാകില്ല. ഇതൊന്നുമില്ലെങ്കിലും അവനെന്നും അവളുടെ രാജാവായിരിക്കും.

പിന്നെന്തിനാണ് പ്രണയത്തെ പാപമായി കാണുന്നത്?

പെണ്ണിനെ പാപിയായി കാണുന്നത്?


ഇന്നത്തെ സമൂഹത്തിനും സദാചാര വാദികൾക്കും ഇണങുന്നത് എം.എൻ കാരശ്ശേരിയുടെ ഈ👇വരികൾ തന്നെയാണ് !


"പ്രണയം തിരിച്ചറിയാനുള്ള മൂപ്പ് നമുക്കിപ്പോഴും എത്തിയിട്ടില്ല. പ്രണയം കുറ്റകൃത്യമായി കാണുന്ന കൂട്ടരാണ് നമ്മൾ. അത് പെൺകുട്ടിയുടെ അഴിഞ്ഞാട്ടമായും,ആൺകുട്ടിയുടെ ധിക്കാരമായും ഇരുവരുടെയും കാമ ചാപല്യമായുമാണ് ഇവിടെ എല്ലാരും മനസ്സിലാക്കുന്നത്"


@ Aswathy

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹത്തിന്റെ രാജകുമാരി 💞

പാഴ് കിനാവ്