പോസ്റ്റുകള്‍

യു.സി ലേക്ക് 💖

ഇമേജ്
യു.സി യിലേക്ക് ഒരു യാത്ര 💖❤💖  ഞാൻ വരും വർഷങൾക്ക് ശേഷം,നിന്നെ കാണാൻ...... ഒരു മഴക്കാലത്ത് ! ചാപ്പലിലെ പ്രാവുകൾ ചേക്കേറുന്നൊരു സന്ധ്യാനേരത്ത്.. കാറ്റ് പൊഴിച്ചിട്ട ഇലകൾക്കിടയിലൂടെ നിന്റെ മണ്ണിൽ വീണ്ടും എന്റെ പാദങൾ പതിയും. ചിന്നി ചിതറുന്നൊരു ചാറ്റൽ മഴയുണ്ടാകും കൂട്ടിന്.. എപ്പോഴൊക്കെയോ പുഞ്ചിരി കൊണ്ടും, കണ്ണീരുകൊണ്ടും നിറഞ്ഞ ആ വഴികളിലൂടെ ഞാൻ നടക്കും. ഓർമ്മിയ്ക്കാൻ ഒരുപാടൊന്നുമില്ലെങ്കിലും മറക്കാതിരിക്കാൻ എന്തൊക്കെയോ ഉള്ള മലയാളം ഡിപാർട്ട്മെന്റിലെ ക്ലാസ്സ് മുറിയിലിരുന്ന് കണ്ടുമറന്ന മുഖങളൊക്കെ ഒന്നോർത്തെടുക്കും. പിന്നെ,നേരെ സിസിയിലേക്ക്...... എപ്പോഴൊക്കെയോ വന്നിരുന്ന് കൂട്ടുകാരികളോട് കിന്നാരം പറഞ്ഞ നിമിഷങൾ മനസ്സിൽ നിറയും. കൂടെ ആരുമില്ലെങ്കിലും അവിടെ നിൽക്കുമ്പോൾ എല്ലാവരും കൂടെയുണ്ടെന്ന് തോന്നും.. ആ വഴി വരുന്ന തെക്കൻ കാറ്റിന് ഒരു മാദകഗന്ധമുണ്ട്. തിളയ്ക്കുന്ന എണ്ണയിൽ വറുത്ത് കോരുന്ന പലഹാരങളുടെ വശ്യമായ ഗന്ധം. നമ്മുടെ ക്യാന്റീനിൽ നിന്ന്.. കണ്ണുകൾ മെല്ലെ അടച്ച് ആ ഗന്ധം ഉള്ളിലേക്ക് ആവാഹിക്കുമ്പോൾ, വയറ്റിലൊരു കുഞ്ഞ് വിശപ്പ് തലപൊക്കും.. പിന്നെ രക്ഷയില്ല,നേരെ ക്യാന്...

പിറന്നാൾ സമ്മാനം💕💕

ഇമേജ്
2015 ഒക്ടോബർ,6. എന്നത്തേയും പോലെ  രാവിലെ കോളേജിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. വൈകി എണീറ്റത് കൊണ്ട് വെപ്രാളം പിടിച്ചൊരു കുളിയും പാസാക്കി ഭക്ഷണം കഴിക്കുന്നതിനിടയ്ക്കാണ് മൊബൈലിൽ ഒരു കോൾ വന്നത്. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് അമ്മയുടെ കൈയ്യിൽ കൊടുത്തു. അമ്മ സംസാരിച്ചപ്പോ  കൂട്ടുകാരിയാണെന്ന് പറഞ്ഞത്രേ.. നിന്റെ കൂട്ടുകാരിയാണെന്നാ പറയുന്നത് എന്ന് പറഞ്ഞ് അമ്മ മൊബൈൽ എന്റെ കൈകളിലേക്ക് തന്നെ തന്നു.. മൊബൈൽ ചെവിയോടടുപ്പിച്ച് ഞാൻ ചോദിച്ചു...ആരാ?? എനിക്ക് മനസ്സിലായില്ലല്ലോ.. ഞാൻ ചോദിച്ചതിനുള്ള ഉത്തരമായിരുന്നില്ല മറുപടി കിട്ടിയത്. മറിച്ച്, "ഹാപ്പി ബർത്ത്ഡേ അശ്വതിക്കുട്ടീ" അതായിരുന്നു മറുപടി. ഇത് ആരാണെന്നറിയാതെ ഞാനാകെ ആശയകുഴപ്പത്തിലായി.. പാലിയം സ്കൂളിൽ കൂടെ പഠിച്ച കൂട്ടുകാരിയാണ് ശബ്ദം കേട്ടിട്ട് മനസ്സിലായില്ലേ? നീ തന്നെ കണ്ടുപിടിക്ക്, അവളെന്നോട് പറഞ്ഞു... ആരാണെന്ന് മനസ്സിലാവാത്തതുകൊണ്ട് ഞാൻ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നവരുടെയെല്ലാം പേര് പറഞ്ഞു. പക്ഷേ,അവരാരും ആയിരുന്നില്ല... ഒടുവിൽ ചെറിയൊരു ചമ്മലോടെ, കുറ്റബോധത്തോടെ ഞാൻ തോൽവി സമ്മ...

ഏട്ടൻ

ഇമേജ്
ഇനിയൊരു ജന്മമുണ്ടെങ്കിൽ, ആ ജന്മത്തിലേക്കായി എനിക്കൊരു വരം വേണം... ഒരു ഏട്ടന്റെ അനിയത്തിയായി ജനിക്കാനുള്ള വരം ! കടലോളം സ്നേഹം ഉള്ളിലൊളിപ്പിച്ച്, അച്ഛനെപ്പോലെ എന്നെ ശാസിക്കുന്ന അമ്മയെപ്പോലെ ലാളിക്കുന്ന ഒരേട്ടന്റെ കുഞ്ഞനിയത്തിയാവണം. ആ കൈകളായിരിക്കണം ആദ്യമായി എന്നെ പിച്ചവെപ്പിച്ച് നടത്തിക്കേണ്ടത്.. ആ അധരങൾ കൊണ്ടായിരിക്കണം ആദ്യമായെന്റെ നെറ്റിത്തടത്തിൽ സ്നേഹ ചുംബനം നൽകേണ്ടത്.. ആ വിരലുകൾ കൊണ്ടാവണം ആദ്യമായെന്റെ മിഴികളിൽ കരിമഷി പടർത്തേണ്ടത്.. പ്രിയപ്പെട്ട കളിക്കൂട്ടുകാരനായി ഓരോ സായന്ദനങളും മനോഹരമാക്കണം.. ഒരുമിച്ചിരുന്ന് ഉണ്ണുമ്പോൾ, സ്നേഹം ചാലിച്ചൊരുരുള ചോറ് എൻ നാവിൻ തുമ്പിലേക്ക് പകർന്ന് നൽകണം.. തെറ്റ് ചെയ്യുമ്പോൾ,  നേർവഴികാണിച്ച് തരുന്ന എന്റെ ഗുരുവാകണം.. താലികെട്ടി കൊണ്ടുവരുന്ന പെണ്ണിനോട് ഇവളന്റെ പൊന്നുമോളാണെന്ന് പറയണം.. ഒരുനാൾ, ഞാൻ സുമംഗലിയായി പടിയിറങുമ്പോ നെഞ്ചോട് ചേർത്ത് നിർത്തി ആനന്ദകണ്ണീർ പൊഴിക്കണം.. വർഷങളെത്ര കഴിഞ്ഞാലും,ആ നെഞ്ചിലൊരു കൊച്ചു കുഞ്ഞിന്റെ സ്ഥാനം നിലനിൽക്കണം.. ഒടുവിൽ,ഞാനാണ് ആദ്യം മരണത്തിന് കീഴടങുന്നതെങ്കിൽ അവസാനമായി എന്റെ നെറ്റിത്തടത്തിലൊന്ന് ചു...

പാഴ് കിനാവ്

ഇമേജ്
ജീവിതം ചിലപ്പോഴൊക്കെ ഒരു പാഴ്ക്കിനാവാണ്.. ഒരുപക്ഷേ, ഏറ്റവുമധികം സ്നേഹിക്കാൻ അറിയുന്നവരായിരിക്കാം ജീവിതത്തിൽ ഒറ്റപ്പെട്ട് പോയിട്ടുണ്ടാവുക... കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ ഏറ്റവുമധികം ആഗ്രഹിച്ചവർക്കായിരിക്കാം ദാമ്പത്യം ലഭിക്കാതെ പോയിട്ടുണ്ടാവുക... കുഞ്ഞുങളെ കൊഞ്ചിക്കാൻ ഒരുപാട് കൊതിച്ചവർക്കായിരിക്കാം അമ്മയാകാൻ ഭാഗ്യമില്ലാതെ പോയിട്ടുണ്ടാവുക... @ Aswathy

സുന്ദര നയനങൾ

ഇമേജ്
"അവൾക്ക് ഗ്ലാമറില്ലെന്ന് ഞാൻ പറഞ്ഞെന്ന് തന്നെ നീ പറഞ്ഞേക്ക്" കൂട്ടുകാരിയോട് അവൻ പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോഴാണ് ഞാൻ ആലോചിച്ചത്, ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ കണ്ണുകളുള്ള ആ പുരുഷനെക്കുറിച്ച്.... ഔദ്യോഗികമായി ബഹുമതി കിട്ടിയ വ്യക്തിയല്ല. പക്ഷേ, എന്റെ കാഴ്ച്ചപ്പാടിൽ ഈ ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ കണ്ണുകളുള്ള പുരുഷൻ. "അലോക് ദീക്ഷിത്". അലോക് ദീക്ഷിത് എന്ന വ്യക്തിയ്ക്കും നമ്മളെല്ലാവരെയും പോലെ,രണ്ട് സാധാരണമായ കണ്ണുകളാണുള്ളത്... പിന്നെയങനെയാണ് അയാൾ ഏറ്റവും മനോഹരമായ കണ്ണുകളുള്ള പുരുഷനാകുന്നത് അല്ലേ?? കാരണമുണ്ട്, 32-കാരനായ ഗുഡ്ഡൂ എന്നയാളുടെ പ്രണയാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് 16-മത്തെ വയസ്സിൽ ദക്ഷിണ ഡൽഹിയിലെ തിരക്കേറിയ ഖാൻ മാർക്കറ്റിലെ ബസ്സ് സ്റ്റോപ്പിൽ വച്ച് ആസിഡ് ആക്രമണത്തിന് ഇരയായ "ലക്ഷ്മി സാ" എന്ന പെൺകുട്ടിയുടെ ജീവിതപങ്കാളിയാണ് അലോക് ദീക്ഷിത്. ആസിഡ് ആക്രമണത്തിനിടെ കൈകൾ കൊണ്ട് കണ്ണുകൾ പൊത്തിയതിനാൽ മുഖത്തെ കാഴ്ച്ച മാത്രം അവൾക്ക് നഷ്ടമായില്ല. പിന്നീട്, പത്രപ്രവർത്തക ഉപ്നീത സ്റ്റാപ്പ് ആസിഡ് അറ്റാക്ക് പ്രചരണങൾക്കായി ലക്ഷ്മീ സാ യുടെ ശ്രദ്ധ ക്ഷണ...
ഇമേജ്
'ആത്മഹത്യ' ഭീരുക്കൾക്ക് ചേർന്ന പദമാണത്രേ, എന്നും എപ്പോഴും ആത്മഹത്യ ചെയ്യുന്നവരെ ഭീരുക്കളോട് ഉപമിച്ച് കേൾക്കാറുണ്ട്... അർജന്റീന തോറ്റതിന്റെ സങ്കടത്തിൽ ജീവനൊടുക്കിയ യുവാവിനെ ഭീരുവെന്നും വിഡ്ഢിയെന്നും മുദ്രകുത്തിയത് പോലെ... യഥാർത്ഥത്തിൽ അയാൾ ഭീരുവാണോ?? മരണം എന്നത് ഏതൊരു മനുഷ്യനെയും ഭയപ്പെടുത്തുന്ന സത്യമാണ്. അപ്പോൾ, സ്വയം ജീവനൊടുക്കാൻ തീരുമാനമെടുക്കുന്നത് അത്ര എളുപ്പമാണോ? അങനെയൊരു തീരുമാനമെടുക്കാൻ ധൈര്യം വേണ്ടേ... ജീവനൊടുക്കാൻ ഏത് മാർഗ്ഗം സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ധൈര്യം വേണ്ടേ? ജീവനിൽ നിന്ന് ആത്മാവ് വേർപെടുന്ന നിമിഷത്തിലൂടെ കടന്ന് പോകാൻ ധൈര്യം വേണ്ടേ... പ്രാണവേദന അനുഭവിക്കാൻ തയ്യാറെടുക്കുവാനും, അനുഭവിക്കാനും ധൈര്യം വേണ്ടേ... മരണത്തെ ഭയക്കുന്ന മനുഷ്യാ, അയാൾ ഭീരുവാണോ????? @ Aswathy
"പെൺകുട്ടികൾ എന്തിനാണിങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്? ഏറ്റവും നല്ല വസ്ത്രങൾ ഏറ്റവും ഭംഗിയായണിഞ്ഞ് ഏറ്റവും ഒരുങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങൾ ലൈംഗീക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവ്വമായി പ്രഖ്യാപിക്കുകയാണവർ" മലയാളത്തിലെ പ്രശസ്തമായ വാരികയിലെ👆 ഈ വരികൾ ഒരു സ്ത്രീയെന്ന നിലയിൽ എന്നെ അങേയറ്റം വേദനിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടാണെന്ന വിശേഷണം ലഭിച്ച നമ്മുടെ കേരളത്തിൽ സ്ത്രീയുടെ ഭക്തിയെ ലൈംഗീകതയോട്,കാമത്തോട് കൂട്ടിചേർത്തിണക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു..! കാലം ഇത്ര പുരോഗമിച്ചിട്ടും,ആർത്തവമെന്ന പദം പുരുഷന്റെ മുന്നിൽ ഉച്ഛരിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് സ്ത്രീകൾ. ആ സ്ത്രീ തനിക്ക് ആർത്തവമില്ലാത്ത സമയമാണ്,ഇപ്പോൾ ലൈംഗീക ബന്ധത്തിലേർപ്പെടാൻ തയ്യാറുമാണെന്ന് കാണിക്കാനാണ് ക്ഷേത്രത്തിൽ പോകുന്നത് എന്ന ചിന്തയോട് പുച്ഛം,പരമ പുച്ഛം. അവൾ കുളിച്ച് ശുദ്ധിയായി ക്ഷേത്രത്തിൽ പോകുന്നതാണോ നിങൾ കണ്ട തെറ്റ്? അവൾ നല്ല വസ്ത്രമണിയുന്നതാണോ നിങൾ കണ്ട തെറ്റ്? അവൾ മുടി ചീകിയൊതുക്കി കെട്ടിയിരിക്കുന്നതാണോ നിങൾ കണ്ട തെറ്റ്? എങ്കിൽ,അറിഞ്ഞോളൂ ക്ഷേത്രദർശന സമ...